നാലുമണിക്കാപ്പിക്ക് ചക്ക അട ആയാലോ...?
അരിപൊടി - 1.5 കപ്പ്
നന്നായി പഴുത്ത ചക്ക ചുള കുരുകളഞത് - 3 കപ്പ്
ശര്‍ക്കര -1 കപ്പ്
ഏലക്കാപൊടി -1 റ്റീസ്പൂണ്‍
ജീരകപൊടി -1/4 റ്റീസ്പൂണ്‍
നെയ്യ് - 2 റ്റീസ്പൂണ്‍
തേങ്ങ ചിരകിയതോ അല്ലെങ്കില്‍ ചെറുതായി നുറുക്കിയെടുത്തതോ ചേര്‍ക്കാം .
ചക്ക് ചെറുതായി അരിഞ്ഞെടുക്കുക. ശര്‍ക്കര ഉരുക്കി പാനിയാക്കി എടുക്കാം.
തണുക്കുമ്പോള്‍ ഇതിലേക്ക് അരിപൊടി, ചക്ക , ഏലക്കാപൊടി, ജീരകപൊടി,നെയ്യ് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് ചെറു ചൂടു വെള്ളത്തില്‍ കുഴക്കുക. ഈ മാവ് രണ്ട് മണിക്കൂര്‍ മാറ്റിവയ്ക്കുക.
അതിന് ശേഷം വയണയിലയില്‍ ( ഇടന ഇല) തേച്ചുപിടിപ്പിച്ച് മടക്കി എടുക്കണം. വയണയില കിട്ടാനില്ലെങ്കില്‍ വാഴയിലയും ഉപയോഗിക്കാം.
ഇഡ്ഡലിപാത്രത്തില്‍ തട്ട് വച്ച് അതിന് മുകളിലേക്ക് വച്ച് ആവിയില്‍ വേവിച്ചെടുക്കണം. ചൂടാടെ ഉപയോഗിക്കാം